സാൻജോസ്: വിഷം അകത്തുചെന്ന് 18 മാസം പ്രായമുള്ള പെൺകുട്ടി മരിച്ച സംഭവത്തിൽ മാതാവ് കെല്ലി റിച്ചാർഡ്സണിനെ സാൻജോസ് പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരേ കൊലപാതക കുറ്റം ചുമത്തിയെന്നും പോലീസ് അറിയിച്ചു.
കുട്ടിയുടെ പിതാവ് നേരത്തെ അറസ്റ്റിലായിരുന്നു. ഓഗസ്റ്റ് 12നായിരുന്നു സംഭവം. കുട്ടി ബോധരഹിതയായി കിടക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയത്.
തുടർന്ന് പോലീസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ രക്തത്തിൽ മാരകമായ അളവിൽ ഫെന്റനൈൽ കലർന്നിരുന്നു. എങ്ങനെയാണ് വിഷം അകത്തുചെന്നത് എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
കുട്ടിയുടെ മാതാപിതാക്കൾ വിവരം അറിയിക്കാൻ വെെകിയിരുന്നതായി പോലീസ് അറിയിച്ചു. കുട്ടിയുടെ സാന്നിധ്യത്തിൽ മാതാപിതാക്കൾ അശ്രദ്ധമായി മയക്കുമരുന്ന് വലിക്കുന്ന ഫോട്ടോകളും വീഡിയോകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കുറ്റം തെളിഞ്ഞാൽ ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചേക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു