പാലക്കാട്: പ്രമുഖ വ്യവസായിയും ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സികെ ഗോപിനാഥന്‍ (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
25 വർഷമായി ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. 2016 ഓഗസ്റ്റ് മുതലാണ് ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡ് അംഗമായത്. 2008 മുതല്‍ എട്ടുവര്‍ഷക്കാലം കാത്തലിക് സിറിയന്‍ ബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡ് അംഗമായിരുന്നു. കേരളം ആസ്ഥാനമായ ഒട്ടേറെ കമ്പനികളുടെ ഓഹരിയുടമ കൂടിയാണ്.
സി.കെ.ജി. സൂപ്പര്‍മാര്‍ക്കറ്റ്സ്, സി.കെ.ജി. സെക്യൂരിറ്റീസ്, ദേവലോകം ഹോട്ടല്‍ എന്നിവയുടെ ഉടമയാണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പി കൂറ്റനാട് സ്വദേശിയായ അദ്ദേഹം ചിറ്റിലങ്ങാട്ട് കളത്തില്‍ കുടുംബാംഗമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു















