കൊച്ചി: 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം യു.എസിന്റെ ധനനയത്തിലുണ്ടായ മാറ്റങ്ങള്‍ വളരെ ശ്രദ്ധേയമാണ്. പ്രതിസന്ധിയോടുള്ള പ്രതികരണമെന്നോണം ഫെഡറല്‍ ധനക്കമ്മിയില്‍ മാന്ദ്യമുണ്ടായി. 2014 വരെ ഇത് 2-3 ശതമാനം എന്ന തോതില്‍ തുടര്‍ന്നു. എന്നാല്‍ 2017ല്‍ നികുതി ഇളവ്, തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നതോടെ സ്ഥിതി മാറി. കോര്‍പറേറ്റ് നികുതി നിരക്കുകള്‍ കുറച്ചതും വിദേശത്ത് നിന്ന് കോര്‍പറേറ്റ് ലാഭം തിരിച്ചെത്തിക്കുന്നതിനുള്ള പ്രോത്സാഹനങളും 2019ഓടെ ധനക്കമ്മി 4.6 ശതമാനത്തിലെത്തിച്ചതായി യുഎസ് ധന നയത്തെ വിലയിരുത്തി ബന്ധന്‍ എഎംസി ഫിക്‌സഡ് ഇന്‍കം വിഭാഗം ഇക്കണോമിസ്റ്റ് ശ്രീജിത്ത് ബാലസുബ്രമണ്യന്‍ പറഞ്ഞു.