മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന റാം എന്ന സിനിമയുടെ ഷൂട്ടിങ്ങ് ഉടന്‍ പുനഃരാരംഭിക്കും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എല്‍ 2: എമ്പുരാന്റെ’ രണ്ടാം ഷെഡ്യൂള്‍ ബ്രേക്കിലായിരിക്കും റാമിന്റെ ഷൂട്ടിങ് വീണ്ടും ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുന്നത്. ഇതിന്റെ ആദ്യ ഭാഗം 2024 പകുതിയോടെ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, സിനിമയിലെ ഒരു സുപ്രധാന വേഷത്തിനായി ഒരു പ്രമുഖ താരത്തെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചതായും സൂചനകളുണ്ട്. തൃഷ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്ണ, സിദ്ധിഖ്, അനൂപ് മേനോന്‍, സുമന്‍, സായ് കുമാര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിടുന്നു.
അതേസമയം മോഹന്‍ലാല്‍-ജീത്തു കൂട്ടുകെട്ടിന്റെ ‘നേര്’ എന്ന സിനിമ ഈ വര്‍ഷം ഡിസംബര്‍ 21-ന് ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തുകയാണ്. ഒരു കോര്‍ട്ട് റൂം ഡ്രാമ ഴോണറില്‍ ഒരുങ്ങുന്ന ചിത്രമാണ് നേര്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു