കൊച്ചി: ഇന്ത്യയിലെ പകുതിയിലധികം ഉപഭോക്താക്കളും (58 ശതമാനം) അവര്‍ സ്വന്തമായി വാങ്ങിയ ആദ്യത്തെ ഫര്‍ണിച്ചറിനോട് അഗാധമായ വൈകാരിക അടുപ്പം പ്രകടിപ്പിക്കുന്നുവെന്ന് ഗോദ്റെജ് ഇന്‍റീരിയോ നടത്തിയ ‘ഹോംസ്കേപ്സ്’ സര്‍വേ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ ആദ്യമായി വാങ്ങിയ ഫര്‍ണീച്ചറിനെ ഒരു സാമൂഹിക ഇടമായി കാണുന്ന രീതിയാണ് പകുതിയോളം (44 ശതമാനം) പേര്‍ക്കും ഉള്ളതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. വീടുമായും വീട്ടിലെ മറ്റു വസ്തുക്കളുമായും ഉള്ള ഉപഭോക്താക്കളുടെ കാഴ്ചപ്പാടും മൂല്യവും വിലയിരുത്തുന്നതിനായാണ് ഗോദ്റെജ് ഇന്‍റീരിയോ ‘ഹോംസ്കേപ്സ്’ സര്‍വേ സംഘടിപ്പിച്ചത്.
തന്‍റേതായ സമയം ചെലവഴിക്കാനുള്ള ഇടമായാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ 33 ശതമാനം പേരും വീടിനെ കാണുന്നത്. ഉറക്കം, മെഡിറ്റേഷന്‍, സ്വയം പരിരക്ഷ, ബാല്‍ക്കണി ഗാര്‍ഡന്‍ തുടങ്ങിയവയ്ക്കായി ചെലവഴിക്കുന്ന ഇടമായി അവര്‍ ഇതിനെ പ്രയോജനപ്പെടുത്തുന്നു. വീടുകളിലെ ഫര്‍ണീച്ചര്‍, ഫര്‍ണീഷിങുകള്‍, അലങ്കാരങ്ങള്‍ എന്നിവ തങ്ങളുടെ വ്യക്തിഗത വളര്‍ച്ച മാത്രമല്ല പ്രൊഫഷണല്‍, സാമ്പത്തിക പുരോഗതിയെ സൂചിപ്പിക്കുന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്ത 74 ശതമാനം പേരും വിശ്വസിക്കുന്നു.
വ്യക്തികളും അവരുടെ കുടുംബവും വീടും തമ്മിലുള്ള വൈകാരികമായ ബന്ധമാണ് സര്‍വേ വെളിപ്പെടുത്തുന്നതെന്നും ദൃശ്യഭംഗിയുള്ളതും അതേസമയം ആധുനിക ഇന്ത്യന്‍ ജീവിത ശൈലിക്ക് ഉതകുന്നതും ആയ ഫര്‍ണീച്ചറുകളാണ് ഗോദ്റെജ് ഇന്‍റീരിയോ തയ്യാറാക്കുന്നതെന്നും ഗോദ്റെജ് ഇന്‍റീരിയോ സീനിയര്‍ വൈസ് പ്രസിഡന്‍റും ബിസിനസ് മേധാവിയുമായ സ്വപ്നീല്‍ നഗര്‍കര്‍ പറഞ്ഞു.