അമരാവതി: തെലങ്കാനയില്‍ പരസ്യപ്രചാരണം നാളെ അവസാനിക്കും. മോദിയും പ്രിയങ്കാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിയോടെ മെഹബൂബാബാദിലെത്തുന്ന മോദി, റാലികളില്‍ പങ്കെടുക്കും. ഹൈദരാബാദിലടക്കം മൂന്നിടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക. പാര്‍ട്ടി മുന്‍ അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ് മത്സരിക്കുന്ന കരിംനഗറില്‍ മോദി എത്തും.
read also നവകേരള സദസ്സിന് സ്‌കൂള്‍ ബസുകള്‍ നല്‍കാനുള്ള ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
ഭോംഗിറിലാണ് പ്രിയങ്കയുടെ ആദ്യ റോഡ് ഷോ. തുടര്‍ന്ന് ഗഡ്‌വാളിലും രേവന്ത് റെഡ്ഡി മത്സരിക്കുന്ന കോടങ്കലിലും പ്രിയങ്ക റോഡ് ഷോ നടത്തും. പ്രിയങ്കാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇന്ന് കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കും. 30നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനും.
വൈകിട്ട് നാല് മണി മുതലാണ് ഹൈദരാബാദിലെ റോഡ് ഷോ. ആര്‍ടിസി എക്‌സ് ക്രോസ് റോഡ്‌സ് മുതല്‍ കച്ചിഗുഡയിലെ സവര്‍ക്കര്‍ പ്രതിമ സ്ഥിതി ചെയ്യുന്ന ജംഗ്ഷന്‍ വരെയാണ് മോദിയുടെ റോഡ് ഷോ. ഹൈദരാബാദില്‍ ഇന്ന് വ്യാപകമായി ട്രാഫിക് നിയന്ത്രണങ്ങളുണ്ടാവും. നാളെയാണ് തെലങ്കാനയില്‍ പരസ്യപ്രചാരണം അവസാനിക്കുന്നത്. 30-നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 3-നാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു