കളമശ്ശേരി: കുസാറ്റ് വിസിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. പരാതിയില്‍ കേസെടുക്കാന്‍ സാധിക്കില്ല എന്ന് പൊലീസിന് നിയമപദേശം ലഭിച്ചിട്ടുണ്ട്. അഭിഭാഷകന്റെ പരാതിയില്‍ കേസെടുക്കില്ല എന്നും പൊലീസ് അറിയിച്ചു. സുപ്രിം കോടതി അഭിഭാഷകനായ സുഭാഷ് തീക്കാടന്‍ ഇമെയിലിലൂടെയാണ് വിസിക്കെതിരെ പരാതി നല്‍കിയത്. വിസിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് അഭിഭാഷകന്റെ ആവശ്യം. വിസിയും സംഘാടകരുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പരാതിയില്‍ പറയുന്നു.
read also സംസ്ഥാനത്തെ റേഷൻ കടകൾ വഴി ഇനി കുപ്പിവെള്ളവും ലഭിക്കും!; സര്‍ക്കാര്‍ അനുമതി
കുസാറ്റ് ദുരന്തത്തില്‍ വിദ്യാര്‍ത്ഥികളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. അപകട സമയത്തെ കൂടുതല്‍ ദൃശ്യങ്ങള്‍ കുട്ടികളുടെ കയ്യില്‍ നിന്ന് ശേഖരിക്കാനാണ് നീക്കം. സംഘാടകര്‍ ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാത്തത് എന്തുകൊണ്ട് എന്നും പരിശോധിക്കും. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
അതേസമയം അപകടത്തില്‍ പൊലിഞ്ഞ സാറ തോമസിന്റെ സംസ്‌കാരം ഇന്ന് നടക്കും. താമരശ്ശേരി ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ രാവിലെ 10.30നാണ് സംസ്‌കാരം. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30 ഓടെയാണ് കൊച്ചിയില്‍ നിന്ന് മൃതദേഹം താമരശ്ശേരിയില്‍ എത്തിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു