ഗാസ: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച ഗാസ മുനമ്ബിലെത്തി. സുരക്ഷാ സേനയുമായി കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
സൈനികരുമായും കമാന്‍ഡര്‍മാരുമായും നെതന്യാഹു സംസാരിച്ചു. താത്കാലിക വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തിലാണ് ബെഞ്ചമിന്‍ നെതന്യാഹു ഗാസയിലെത്തിയത്.
അതേസമയം, വടക്കന്‍ ഗാസയിലേക്ക് മടങ്ങരുതെന്ന് ഇസ്രായേല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
വടക്കന്‍ ഗാസയിലെ യുദ്ധമേഖലയിലെ തങ്ങളുടെ വീടുകളിലേക്ക് പലസ്തീനികള്‍ മടങ്ങിപ്പോകാന്‍ ശ്രമിക്കില്ല എന്നതായിരുന്നു താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ ഒരു വ്യവസ്ഥ. ഇസ്രയേലും ഹമാസ് ഭീകര സംഘടനയും തമ്മില്‍ നാല് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ് പ്രാബല്യത്തില്‍ വന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു