ഇടുക്കി: സ്വകാര്യ ബസിൽ യുവതിയെ കടന്നുപിടിച്ച പോലീസുകാരന് സസ്പെൻഷൻ. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജാസ് മോനെയാണ് സസ്പെൻഡ് ചെയ്തത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെതാണ് നടപടി.
അജാസിനെതിരെ കോട്ടയം പൊൻകുന്നം പോലീസ് നേരത്തെ കേസെടുത്തിരുന്നു. അജാസിനെ റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് വകുപ്പുതല നടപടി.
ശനിയാഴ്ച വൈകിട്ട് കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് യാത്രതിരിച്ച യുവതിക്കാണ് ബസില്‍ ദുരനുഭവമുണ്ടായത്. ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞുമായാണ് യുവതി ബസില്‍ കയറിയത്. യാത്രയ്ക്കിടെ യുവതി കുഞ്ഞിന് പാലുകൊടുത്തിരുന്നു. ഈ സമയത്താണ് അജാസ് മോന് കടന്നുപിടിച്ചതെന്നാണ് യുവതിയുടെ പരാതി.
സംഭവത്തിന് പിന്നാലെ പൊന്‍കുന്നത്തുവെച്ച് യുവതി ബസില്‍നിന്നിറങ്ങി മറ്റൊരു ബസില്‍ കയറിയിരുന്നു. എന്നാല്‍, അജാസ് മോനും യുവതിയെ പിന്തുടര്ന്നെത്തി ഇതേ ബസില്‍ കയറി. ഇതോടെ യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. തുടര്‍ന്ന് ബസ് കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോള്‍ യുവതി ഇവിടെയിറങ്ങി. തൊട്ടുപിന്നാലെ പ്രതിയും ബസില്‍നിന്നിറങ്ങി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കള്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പൊന്‍കുന്നം പോലീസിന് കൈമാറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു