ന്യൂഡൽഹി: ഭീകരാക്രമണം ലക്ഷ്യമിട്ട് രാജ്യത്ത് പാകിസ്ഥാൻ്റെ പിന്തുണയുള്ള ഭീകരസംഘടന പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തി. കേരളത്തിൽ കോഴിക്കോടാണ് പരിശോധന നടന്നത്. ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്.
കേരളം കൂടാതെ മദ്ധ്യപ്രദേശ്, ഗുജറാത്ത്, യു.പി എന്നീ സംസ്ഥാനങ്ങളിലും പരിശോധന നടന്നു. പരിശോധനയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിച്ചില്ല
കഴിഞ്ഞ വര്‍ഷം പോലീസ് ബീഹാറില്‍ എടുത്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. രാജ്യത്തെ വിവിധയിടങ്ങളില്‍ സ്ഫോടനമടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തനം നടത്തിയ അഹമ്മദ് ദാനീഷ് എന്ന വ്യക്തിയെ ബീഹാര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു