കൊച്ചി: കുസാറ്റ് വിസിക്കെതിരെ കളമശ്ശേരി പൊലീസിൽ പരാതി. സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് എം തീക്കാടൻ ആണ് പരാതി നൽകിയത്. വിസിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് ആവശ്യം. വിസിയും സംഘാടകരുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പരാതിയിൽ പറയുന്നു.
കുസാറ്റിലെ അപകടത്തിന് പിന്നാലെ പരിപാടി നടന്ന ഓഡിറ്റോറിയത്തിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. അശാസ്ത്രീയമായ ഓഡിറ്റോറിയത്തിന്റെ ഘടനാരീതി അപകടത്തിന്റെ വ്യാപ്തി വർദ്ധിപിച്ചു എന്നാണ് ആരോപണം. നിരപ്പിൽ നിന്നും താഴ്ന്ന പ്രദേശത്താണ് ഓഡിറ്റോറിയം സ്ഥിചെയുന്നത്. 800 അധികം ആളുകളെ ഉൾകൊള്ളവുന്ന വിസ്തീർണം. അകത്തേക്ക് പ്രവേശിക്കാൻ മൂന്ന് ഗേറ്റുകളാണ് ഉള്ളത്. പ്രധാന കാവടത്തിൽ നിന്നും 10 സ്റ്റെപ്പുകൾ ഇറങ്ങിവേണം വേദിയിലേക്ക് എത്താൻ. ഓഡിറ്റോറിയത്തിന്റെ ഗേറ്റുകൾ ഒരിയ്ക്കലും അകത്തേയ്ക്കു തുറക്കരുത് എന്നാണ് നാഷണൽ ബിൽഡിംഗ് കോഡ്. ഗേറ്റിൽ തന്നെ പടി വെയ്ക്കാൻ പാടില്ലെന്നും പറയുന്നു. ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് കുസാറ്റിലെ ഓഡിറ്റോറിയത്തിന്റെ രൂപ കൽപന.
അതേസമയം, കുസാറ്റ് അപകടത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തും. രണ്ടു ദിവസത്തിനകം ഉത്തരവിറങ്ങും. അന്വേഷണ വിഷയങ്ങൾ തീരുമാനിക്കാൻ ജില്ലാഭരണകൂടം നടപടി തുടങ്ങി.
മജിസ്ട്രേറ്റ് തല അന്വേഷണം നടത്താൻ ഇപ്പോൾ തത്വത്തിൽ ധാരണയായിട്ടുണ്ട്. ഇത് ജില്ലാകലക്ടർ അന്വേഷിക്കണോ അല്ലെങ്കിൽ ജില്ലാ കലക്ടർ ചുമതലപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥൻ അന്വേഷിക്കണമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു