ഡല്‍ഹി: യാത്രക്കാര്‍ക്ക് കൂടുതല്‍ പദ്ധതികളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍. ഇക്കണോമി ക്ലാസില്‍ പ്രീമിയം സൗകര്യങ്ങള്‍ ഉള്ള സീറ്റിംഗുകള്‍ ഉള്‍പ്പെടുത്താന്‍ ആണ് പുതിയ നീക്കം. സാധാരണ ഇക്കണോമി ക്ലാസ് സീറ്റുകള്‍ക്കൊപ്പം, പ്രീമിയം സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്താനാണ് പദ്ധതി. അടുത്ത വര്‍ഷം അവസാനത്തോടെ പ്രീമിയം സീറ്റിംഗുകള്‍ ഉള്‍പ്പെടുത്തിയുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് റിപോര്‍ട്ടുകള്‍.
35 എയര്‍ബസ് എ321 വിമാനത്തിനുള്ളില്‍ ഇരുവശങ്ങളിലായി 2+2 സീറ്റുകളായിട്ടാണ് ഇരിപ്പിടം സജ്ജീകരിക്കുന്നത്. ഇത്തരത്തില്‍ 8 നിരകളിലായി 32 പ്രീമിയം സീറ്റുകള്‍ ഉള്‍പ്പെടുത്താനാണ് ഇന്‍ഡിഗോയുടെ തീരുമാനം. 36 ഇഞ്ച് ലെഗ് റൂമുള്ള സീറ്റുകളാണ് പ്രധാന ആകര്‍ഷണീയത. നിലവില്‍, 30 ഇഞ്ച് ലെഗ് റൂമുള്ള, ഓരോ വശങ്ങളിലും മൂന്ന് പേര്‍ക്ക് വീതം ഇരിക്കാവുന്ന രീതിയിലാണ് എയര്‍ബസ് എ320, എ321 വിമാനങ്ങളില്‍ സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഇക്കണോമി ക്ലാസില്‍ പ്രീമിയം സീറ്റിംഗുകള്‍ കൂടി ഉള്‍പ്പെടുത്തുന്നതോടെ, കൂടുതല്‍ പ്രീമിയം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. പ്രീമിയം സീറ്റിംഗ് ഉള്‍പ്പെടുത്തുന്നതിനോടൊപ്പം, അടുത്ത വര്‍ഷം അവസാനത്തോടെ ലോയല്‍റ്റി പ്രോഗ്രാമും അവതരിപ്പിക്കാന്‍ ഇന്‍ഡിഗോ പദ്ധതിയിടുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു