കോഴിക്കോട്: മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയം ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹെലികോപ്റ്ററില്‍ കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളാ പോലീസ് വെറ്റ് ലീസ് വ്യവസ്ഥയില്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് ജീവന്റെ വിലയാണെന്ന് ആവര്‍ത്തിച്ചുറപ്പിച്ച സംഭവമാണ് ശനിയാഴ്ച ഉണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയവും വൃക്കയും പാന്‍ക്രിയാസും കൊച്ചിയിലേക്കെത്തിക്കാന്‍ എയര്‍ ആംബുലന്‍സായി ഉപയോഗിച്ചത് കേരള പൊലീസിന്റെ ഹെലികോപ്റ്ററാണ്.
36 വയസ്സുള്ള സെല്‍വിന്‍ ശേഖര്‍ എന്ന സ്റ്റാഫ് നഴ്സിന്റെ ഹൃദയം ലിസി ഹോസ്പിറ്റലിലെ രോഗിക്കും വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ രക്ഷാ പ്രവര്‍ത്തനത്തിന് അടിയന്തിര ഇടപെടല്‍ നടത്തിയ പൊലീസിനെയും ആരോഗ്യ വകുപ്പിനെയും ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ലിസി ആശുപത്രിയില്‍ നടന്ന 16 കാരന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. തിരുവനന്തപുരത്ത് മസ്തിഷ്ക്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയമാണ് 16കാരനില്‍ തുന്നിച്ചേര്‍ത്തത്. സര്‍ക്കാര്‍ ഹെലികോപ്ടറിലായിരുന്നു ഹൃദയം തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ എത്തിച്ചത്.
തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ ഹൃദയമാണ് ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16-കാരന് ഹരിനാരായണന് പുതു ജീവിതം നല്‍കിയത്. ആറു പേര്‍ക്കാണ് സെല്‍വിനിലൂടെ പുതുജീവന്‍ ലഭിക്കുന്നത്. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികള്‍ക്ക് നല്‍കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു