കൊച്ചി: വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഏറ്റവും പുതുതായി അവതരിപ്പിച്ച ഇന്‍സൈറ്റ്-ജി ബിഎല്‍ഡിസി ഫാനിന് ഇന്ത്യയിലെ മുന്‍നിര ഡിസൈന്‍ പുരസ്‌കാരമായ സിഐഐ ഡിസൈന്‍ അവാര്‍ഡ് 2023 ലഭിച്ചു. പ്രൊഡക്ട് ഡിസൈന്‍ വിഭാഗത്തിലാണ് ഇന്‍സൈറ്റ്-ജി അവാര്‍ഡിന് അര്‍ഹമായത്. ഏറ്റവും നൂതനവും മികച്ചതുമായ ഡിസൈന്‍ സമീപനമാണ് ഇന്‍സൈറ്റ്-ജി യുടെ രൂപകല്‍പ്പനയെ വേറിട്ട് നിര്‍ത്തുന്നതെന്ന് ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധരടങ്ങിയ ജൂറി വിലയിരുത്തി. അവാര്‍ഡ് നേട്ടത്തോടൊപ്പം ഈ പുരസ്‌കാര മുദ്രയും ഇനി ഫാനില്‍ പതിപ്പിക്കാനും പരസ്യങ്ങളിലും ഉള്‍പ്പെടുത്താനും കഴിയും.
നൂതന സമീപനത്തിലും രൂപകല്‍പ്പനാ മികവിലും വി-ഗാര്‍ഡ് പുലര്‍ത്തിപ്പോരുന്ന സമര്‍പ്പണത്തിനുള്ള അംഗീകാരമാണ് സിഐഐ ഡിസൈന്‍ അവാര്‍ഡെന്ന് വി-ഗാര്‍ഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. പ്രൊഡക്ട് ഡിസൈന്‍ രംഗത്ത് വി-ഗാര്‍ഡിനുള്ള ക്രിയാത്മകമായ സമീപനത്തിന്റെ തെളിവാണ് ഈ നേട്ടമെന്നും, അദ്ദേഹം പറഞ്ഞു.
അകത്തള അലങ്കാരങ്ങളില്‍ മാറിമാറി വരുന്ന അഭിരുചികളുമായി ചേരുന്ന വിധത്തിലാണ് ഇന്‍സൈറ്റ്-ജി ഫാനിന്റെ രൂപകല്‍പ്പന. 12 നിറങ്ങളില്‍ ലഭ്യമാണ്. ഫൈവ് സ്റ്റാര്‍ റേറ്റിംഗോടെ അഞ്ചു വര്‍ഷത്തെ വാറണ്ടിയുമുണ്ട്. വെറും 35 വാട്ട് വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ഇന്‍സൈറ്റ്- ഫാനുകള്‍ വൈദ്യുതി ബില്‍ കുറയ്ക്കാനും, പ്രതിവര്‍ഷം 1518 രൂപയോളം ലാഭിക്കാനും സഹായിക്കും. വി-ഗാര്‍ഡിന്റെ റൂര്‍ക്കിയിലെ അത്യാധുനിക ഉല്‍പ്പാദന കേന്ദ്രത്തിലാണ് ഈ ഫാനുകളുടെ നിര്‍മാണം. ഹൈ- സ്പീഡ് മോട്ടര്‍, എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന ഡസ്റ്റ് റിപ്പലെന്റ് കോട്ടിംഗ്, അതിശൈത്യകാലങ്ങളില്‍ ഉപയോഗിക്കാവുന്ന റിവേഴ്‌സ് മോഡ് ഓപ്പറേഷന്‍, ഇന്റ്യൂറ്റീവ് യൂസര്‍ ഇന്റര്‍ഫേസ്, ടൈമര്‍ സംവിധാനത്തോട് കൂടിയ യൂസര്‍-ഫ്രണ്ട്ലി റിമോര്‍ട്ട് തുടങ്ങിയ പ്രധാന സവിശേഷതകളോട് കൂടിയതാണ് ഇന്‍സൈറ്റ്-ജി ഫാന്‍. ബൂസ്റ്റ്, ബ്രീസ്, സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം തുടങ്ങിയ മോഡുകളില്‍ ഫാന്‍ പ്രവര്‍ത്തിക്കും.