കേരളത്തിനോട് കേന്ദ്രം അവഗണന കാട്ടുകയാണെന്ന് മുഖ്യമന്ത്രി നവകേരള സദസ്സിൽ ഉൾപ്പെടെ വിമർശിക്കുമ്പോൾ സമയാസമയങ്ങളിൽ
കേന്ദ്രവിഹിതം കേരളത്തിന് ലഭിക്കുന്നുണ്ട് എന്ന മറുപടിയുമായി നിർമല സീതാരാമൻ .
സാമൂഹ്യ പെൻഷൻ തുക നല്കുന്നില്ലെന്ന വാദവും കേന്ദ്രമന്ത്രി തള്ളിക്കളഞ്ഞു .
കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്നത് തെറ്റാണ് .
കേന്ദ്രം ആവശ്യപ്പെട്ട വിധം പ്രൊപ്പോസൽസ് സമർപ്പിക്കാനോ അന്വേക്ഷണങ്ങൾക്ക് മറുപടി നൽകാനോ കേരളം തയ്യാറായിട്ടില്ല എന്നും
കേന്ദ്ര ഫണ്ട് സമയാസമയങ്ങളിൽ ലഭിക്കുന്നില്ലെങ്കിൽ അത് കേരള സർക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.