കോഴിക്കോട്: കോഴിക്കോട് ലോ കോളജിലെ എസ്‌എഫ്‌ഐ-കെ.എസ്.യു സഘര്‍ഷത്തില്‍ 15പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമം, കലാപത്തിന് ആഹ്വാനം, അതിക്രമിച്ചു കയറല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ഇന്നലെയാണ് എസ്‌എഫ്‌ഐ-കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധം നടത്തിയിരുന്നു.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് കോളജില്‍ എസ്‌എഫ്‌ഐ-കെഎസ് യു സംഘര്‍ഷമുണ്ടായത്. കെ.എസ്.യു ജനറല്‍ ക്യാപ്റ്റനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദിച്ചതായാണ് കെ.എസ്.യു പരാതിപ്പെടുന്നത്. ഇത് ചോദ്യം ചെയ്യാന്‍ പോയ പ്രവര്‍ത്തകരെയും മര്‍ദിച്ചതായി കെ.എസ്.യു ആരോപിക്കുന്നു.
read also:മലപ്പുറത്ത് നവകേരള ബസിന് വേദിക്കരികിലെത്താൻ സ്കൂളിന്റെ മതില്‍ പൊളിച്ചുനീക്കി
മുന്‍ കോളജ് യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റുമായിട്ടുള്ള മുഹമ്മദ് ഷഫീക്കിന് ഗുരുതര പരിക്കുണ്ടെന്നാണ് ലഭ്യമായ വിവരം. പരുക്കേറ്റ 9 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു