മലപ്പുറത്ത് നവകേരള ബസിന് വേദിക്കരികിലെത്താൻ സ്കൂളിന്റെ മതില്‍ പൊളിച്ചുനീക്കി

മലപ്പുറം: നവ കേരള ബസ്സിന് വേദിയ്ക്കരികിലെത്താൻ സര്‍ക്കാര്‍ സ്കൂളിന്റെ മതില്‍ പൊളിച്ചു. മലപ്പുറം തിരൂര്‍ ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെ മതിലാണ് പൊളിച്ചത്.പരിപാടി കഴിഞ്ഞാല്‍ ഉടൻ മതില്‍ നിര്‍മിച്ചു നല്‍കുമെന്നാണ് സംഘാടകസമിതിയുടെ വിശദീകരണം.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ്സിന് വേദിക്കരികില്‍ എത്താനാണ്, തിരൂര്‍ ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെ മതില്‍ പൊളിച്ചത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്കൂളിനകത്തേക്ക് പ്രവേശിക്കാനാണ് മതില്‍ പൊളിച്ചതെന്നും പരിപാടി കഴിഞ്ഞാല്‍ ഉടൻതന്നെ പൂര്‍ണ്ണമായ രീതിയില്‍ മതില്‍ നിര്‍മ്മിച്ചു നല്‍കുമെന്നുമാണ് സംഘാടകസമിതി ഭാരവാഹികള്‍ പറയുന്നത്.

   

read also:മാറുന്ന ഭാരതം മാറുന്ന റെയില്‍വേ; ശ്രദ്ധേയമായി എറണാകുളം റെയില്‍വേ ഡൈനിംഗ് ഹാള്‍

   

അതേസമയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളിന്റെ മതില്‍ പൊളിക്കുന്നത് നഗരസഭാ ഭരണസമിതി അറിഞ്ഞിട്ടില്ലെന്ന് തിരൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എ പി നസീമ ന്യൂസ് 18നോട് പറഞ്ഞു. മതിലിനു സമീപത്തുള്ള അഴുക്കുചാല്‍ നികത്തിയാണ് ബസ് കയറാൻ പ്രത്യേക വഴിയൊരുക്കിയിട്ടുള്ളത്.

    

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

 

Latest News