ഡൽഹി: കേരള ഗവർണർക്കെതിരായ ഹരജിയിൽ പഞ്ചാബ് ഗവർണറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പരിശോധിക്കാൻ കേരളഗവർണർക്ക് സുപ്രീംകോടതി നിർദേശം. കേരളത്തിന്റെ ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. കഴിഞ്ഞ ദിവസമാണ് ബില്ലുകൾ തടഞ്ഞുവെച്ചു കൊണ്ട് ഗവർണർക്ക് നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
നിയമസഭ വീണ്ടും ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ട്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ നിയമനിർമ്മാണ ഗതിയെ തടസ്സപ്പെടുത്താൻ കഴിയില്ലെന്നും സൂപ്രീം കോടതി നിരീക്ഷിച്ചു. ഈ വിധി ഗവണറോട് വായിക്കണമെന്ന് പറയാൻ രാജ്ഭവൻ സെക്രട്ടറിയോട് കോടതി നിർദേശിച്ചത്. ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതിന് മുമ്പ് ഈ ഉത്തരവ് വായിച്ച് ഒരു മറുപടി നൽകാൻ അഡ്വക്കറ്റ് ജനറലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഗവണർക്ക് മൂന്ന് രീതിയിൽ നിയസഭ പാസ്സാക്കിയ ബില്ല് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒന്നെങ്കിൽ ബില്ലിൽ ഒപ്പിടാം, അല്ലെങ്കിൽ പിടിച്ചു വെക്കാം അതുമല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാം. ഇതിൽ പിടിച്ചു വെക്കുക എന്നത് ഒരു വ്യക്തത വരുത്താനാണ് ചെയ്യേണ്ടത്. ഒരു പരിധികകം പിടിച്ചു വെച്ച് നിയമസഭ പാസ്സാക്കുന്ന നിയമങ്ങളെ അട്ടിമറിക്കുന്ന തരത്തിലേക്ക് പ്രവർത്തിക്കാൻ ഗവർണർക്ക് യാതൊരുവിധ അധികാരവുമില്ലെന്നും സുപ്രീം കോടതി ചൂണ്ടകാട്ടി. ഒപ്പിടാതെ നീട്ടി വെക്കുന്നതിൽ നിയമത്തിൽ ഒരു വ്യക്തയുണ്ടായിരുന്നില്ല. നിയമത്തിലെ ഈ അവ്യക്തത നീക്കുന്നതു കൂടിയാണ് സൂപ്രീം കോടതി ഉത്തരവ്.
കേരള നിയമസഭ പാസ്സാക്കിയ ഭൂപതിവ് (ഭേദഗതി) ബില്‍ ഉള്‍പ്പടെ എട്ടു ബില്ലുകളില്‍ കൂടി ഗവര്‍ണര്‍ തീരുമാനം വൈകിക്കുന്നുവെന്ന് കേരളം അറിയിച്ചു. ഈ എട്ടു ബില്ലുകളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിക്ക് കൈമാറി. ഇതോടെ ഗവര്‍ണറുടെ തീരുമാനം കാത്ത് രാജ്ഭവനില്‍ കിടക്കുന്ന ബില്ലുകളുടെ എണ്ണം 16 ആയെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് കെ.കെ.വേണുഗോപാല്‍ സുപ്രീംകോടതിയില്‍ ആരോപിച്ചു.
പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാമത് സമ്മേളനം പാസ്സാക്കിയ ബില്ലുകളുടെ പട്ടികയാണ് കേരളം സുപ്രീം കോടതിക്ക് കൈമാറിയത്. സര്‍ക്കാര്‍ കൈമാറിയ പട്ടികയിലെ ബില്ലുകള്‍ ഇവയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു