പാലക്കാട്: നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ജനങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് തല്ല് കൊണ്ടതും വണ്ടിയുടെ മുന്നില്‍ ചാടിയതും. യൂത്ത് കോണ്‍ഗ്രസായതിനാല്‍ അവരെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതിപക്ഷത്തുള്ളത് ഏതു പാര്‍ട്ടിയായാലും അവരെ ജനങ്ങള്‍ പിന്തുണക്കണം. നിങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ അടിയുണ്ടാക്കിയതും വാഹനത്തിന്റെ മുന്നില്‍ ചാടിയതും തല്ലുകൊണ്ടതും. ജനങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ തല്ലുകൊണ്ട് ആശുപത്രികളില്‍ കിടക്കുന്നത്. യൂത്ത് കോണ്‍ഗ്രസുകാരായതുകൊണ്ട് അവരോട് ദൂരം പാലിക്കണമെന്ന് ആരും പറയില്ല. ഇനി അങ്ങനെ പറഞ്ഞാല്‍ ആ പറയുന്നവരോടായിരിക്കും താന്‍ ദൂരം കല്‍പ്പിക്കുകയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തിരഞ്ഞെടുത്ത ഉത്തരവാദിത്തം പേറുന്ന ആളുകള്‍ പോലും എന്താ ചെയ്തതെന്ന് വ്യക്തമല്ലാത്ത രാജ്യമാണ് നമ്മുടേത്. സംസ്ഥാനത്തെ കാര്യം പിന്നെ പറയേണ്ടതേ ഇല്ല. വെറും വാചകവും തള്ളും. പിന്നെ, സഞ്ചരിക്കുന്ന ആ രാക്ഷസവാഹനത്തെയും ചെളിയില്‍ നിന്നും തള്ളികയറ്റുന്നു. നല്ല തമാശകളാണ് നടക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.
ചില സൂചനകളാണ് ഇത്. ആ പണം എടുത്ത് ആളുകള്‍ക്ക് പെന്ഷന് നല്കിയാല് മതിയായിരുന്നു. അവരുടെ പ്രാര്ഥനകളെങ്കിലും ഉണ്ടാവുമായിരുന്നു. ഇത് പാര്‍ട്ടിയെ കനപ്പിക്കാനും. പാര്‍ട്ടിയിലെ വ്യക്തികളെയാക്കെ കനപ്പിക്കാനുമുള്ള ധൂര്‍ത്തുമായി നടക്കുന്നു, സുരേഷ് ഗോപി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു