ജയ്പൂര്‍: രാജസ്ഥാനിലെ ജനങ്ങള്‍ നാളെ പോളിംഗ് ബൂത്തില്‍ എത്തും. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് വോട്ടര്‍ മാരെ നേരില്‍ കണ്ടും ഫോണില്‍ വിളിച്ചും വോട്ടു ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. 200 സീറ്റുകള്‍ ഉള്ള രാജസ്ഥാന്‍ നിയമ സഭയിലേക്ക് രാവിലെ ഏഴു മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്.
read also അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടക്കും
അഞ്ചു കോടി 25 ലക്ഷത്തിലേറെ വോട്ടര്‍മാരാണ് സംസ്ഥാനത്ത് ഉള്ളത്. 51756 പോളിംഗ് ബൂത്തുക്കളാണ് സംസ്ഥാനത്ത് ക്രമീകരിച്ചിരിക്കുന്നത്. കോണ്ഗ്രസ് സ്ഥാനാര്‍ഥി ഗുര്‍ മിത് സിങ് കോനൂര്‍ മരിച്ചതിനെ തുടര്‍ന്ന് ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി വച്ചിട്ടുണ്ട്.
അഭിപ്രായ സര്‍വേ ഫലങ്ങളില്‍ ആദ്യഘട്ടത്തില്‍ ബിജെപിക്ക് അനുകൂലമായ തരംഗം പ്രവചിച്ചിരുന്നു എങ്കിലും, അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഇരു പാര്‍ട്ടികളും ബലാബല മത്സരം തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു