ഇടുക്കി: അടിമാലിയിൽ പെൻഷൻ ലഭിക്കാത്തതിൽ വയോധികർ ഭിക്ഷ യാചിച്ചതിൽ വ്യാജ പ്രചാരണത്തിനെതിരെ മറിയക്കുട്ടി മാനനഷ്ട കേസ് നൽകി. ദേശാഭിമാനി പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അപമാനിക്കാൻ ശ്രമിച്ചു എന്ന് പരാതി. അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്. കേസ് കോടതി ഫയലിൽ സ്വീകരിച്ചു. ദേശാഭിമാനി പത്രാധിപർ ഉൾപ്പെടെ പത്തു പേരാണ് എതിർകക്ഷികൾ.
പെൻഷൻ ലഭിക്കാത്തതിനെത്തുടര്‍ മറിയക്കുട്ടി, അന്ന എന്നിവര്‍ നടത്തിയ പ്രതിഷേധം വലിയ രീതിയിൽ പൊതുസമൂഹം ഏറ്റെടുത്തിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല, സുരേഷ് ഗോപി തുടങ്ങിയവർ മറിയക്കുട്ടിയെ സന്ദർശിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജൂലൈ മാസത്തെ പെൻഷൻ സംസ്ഥാന സർക്കാർ നല്‍കുകയും ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു