ന്യൂഡൽഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിൾ വികസിപ്പിച്ച ഭാഷാ മോഡലായ ബാർഡ് പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഉപയോക്താക്കളുടെ ആവശ്യാനുസരണം യൂട്യൂബിലെ വിവരങ്ങൾ ശേഖരിച്ച് നൽകുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. യൂട്യൂബ് വീഡിയോ ഉള്ളടക്കം മനസിലാക്കി ഉപയോക്താവിന് അനുയോജ്യമായ വിധത്തിൽ വിവരങ്ങൾ ശേഖരിച്ച് നൽകുന്ന തരത്തിലാണ് ഈ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്.