മുന്നണികളുടെ പാലസ്തീൻ അനുകൂല റാലികൾ അപഹാസ്യമെന്ന് പി.സി ജോർജ്. മതതീവ്രവാദികളെ പ്രീണിപ്പിക്കാൻ സി.പി.എം. നടത്തിക്കൊണ്ടിരിക്കുന്ന പാലസ്തീൻ അനുകൂല റാലികളോടു മത്സരിച്ച് കോൺഗ്രസും പാലസ്തീൻ റാലി സംഘടിപ്പിക്കുന്നത് തികച്ചും അപഹാസ്യമാണ് എന്ന് പി സി ജോർജ്. ഹമാസ് ഭീകരവാദികളുടെ അക്രമണത്തെ തമസ്ക്കരിച്ചു കൊണ്ട് തീവ്ര പാലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചാൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ പിന്തുണ കോൺഗ്രസിന് നഷ്ട്ടപ്പെടും.
കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞ സത്യങ്ങൾ അദ്ദേഹത്തെക്കൊണ്ട് തിരുത്തിക്കാൻ നടക്കുന്ന ശ്രമങ്ങൾ അപലനീയമാണ്. ഇടതുപക്ഷത്തോടൊപ്പം കോൺഗ്രസും ഭീകരവാദികളെ പ്രോത്സാഹിപ്പിച്ചാൽ കേരളം തീവ്രവാദ കേന്ദ്രമാകും. ജനാധിപത്യവാദികളും സമാധാന കാംക്ഷികളും ഇതിനെ എതിർത്താൽ അവരെ വർഗ്ഗീയ വാദികളായി ചിത്രീകരിച്ചിട്ടു കാര്യമില്ല. എൽ.ഡി.എഫ്. ഘടക കക്ഷിയിലെ ജോസ് കെ. മാണിയും യു.ഡി.എഫ്. മുന്നണിയിലെ പി.ജെ. ജോസഫും പാലസ്തീൻ വിഷയത്തിൽ നിലപാടു വ്യക്തമാക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു