കോട്ടയം: ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പിജി അജിത് കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പിന്മാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് സിബിഐ അന്വേഷണ ആവശ്യം മറ്റൊരു ബെഞ്ചിലേക്ക് വന്നത്.
കേസില്‍ അന്വേഷണം ശാസ്ത്രീയമായി പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേസിലെ ഏക പ്രതി സന്ദീപിനെ പിടികൂടി അന്വേഷണം ശാസ്ത്രീയമായി പൂര്‍ത്തീകരിച്ച് കുറ്റപത്രം നല്‍കിയിരുന്നു.2023 മെയ് 10നാണ് വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനക്കിടെ പ്രതി സന്ദീപ് പ്രകോപിതനായി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
മാതാപിതാക്കളുടെ ആവശ്യങ്ങള്‍ കേട്ടുവെങ്കിലും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് ഡിജിപി നല്‍കിയിട്ടില്ല. ഈ റിപ്പോര്‍ട്ട് പ്രൊസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറിയേക്കും.ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നുമാണ് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളുടെ ആവശ്യം. മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു