ലഘു സമ്പാദ്യ ശീലം നല്ലതാണ്. ഭാവിജീവിതം ലളിതമാക്കാനും സാമ്പത്തിക അടിത്തറ ഉണ്ടാക്കാനും സമ്പാദ്യ ശീലം സഹായകരമാകും.ജനങ്ങളുടെ ലഘു സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പദ്ധതി ആരംഭിച്ചത്. ഇത് നിക്ഷേപകരെ റിട്ടയര്‍മെന്റിന് ശേഷമുള്ള കാലയളവിലേയ്ക്ക് ഒരു നിശ്ചിത തുക സമ്പാദിക്കാൻ സഹായിക്കുന്നു. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല.
1.കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പി.പി.എഫ് പിൻവലിക്കല്‍
കാലാവധി പൂര്‍ത്തിയാകുമ്പോൾ പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയും അതിന് ലഭിച്ച പലിശയും പിൻവലിക്കുക. അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കില്‍, മുഴുവൻ പണവും ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫര്‍ ചെയ്യാം. പിൻവലിച്ച പണവും ലഭിക്കുന്ന പലിശയും പൂര്‍ണമായും നികുതി രഹിതമാണ്.
2. 15 വര്‍ഷത്തിനു ശേഷവും നിക്ഷേപം തുടരുക
അക്കൗണ്ട് ഉടമയ്ക്ക് നിക്ഷേപ കാലാവധി പൂര്‍ത്തിയായാല്‍ അക്കൗണ്ട് സജീവമായി നിലനിര്‍ത്താൻ താല്‍പ്പര്യമുണ്ടെങ്കില്‍, അഞ്ച് വര്‍ഷത്തേയ്ക്ക് നിക്ഷേപം വിപുലീകരിക്കാം. പക്ഷേ, പിപിഎഫ് അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകുന്നതിന് 1 വര്‍ഷം മുമ്പ് വിപുലീകരണത്തിന് അപേക്ഷിക്കണം.
3. നിക്ഷേപമില്ലാതെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കുക
പി.പി.എഫ് അക്കൗണ്ടിന്റെ ഏറ്റവും വലിയ നേട്ടം, മുകളില്‍ പറഞ്ഞ രണ്ട് ഓപ്ഷനുകളില്‍ ഒന്ന് തിരഞ്ഞെടുത്തില്ലെങ്കിലും, കാലാവധി പൂര്‍ത്തിയാകുമ്പോൾ അക്കൗണ്ട് തുടര്‍ന്നും പ്രവര്‍ത്തിക്കും എന്നതാണ്. പണം നിക്ഷേപിച്ചില്ലെങ്കിലും, മെച്യൂരിറ്റി സ്വയമേവ 5 വര്‍ഷം നീട്ടും, കൂടാതെ അതില്‍ പലിശയും ലഭിക്കുന്നു.
അക്കൗണ്ട് തുടങ്ങുന്നത് എങ്ങനെ?
ഏതൊരു ഇന്ത്യൻ പൗരനും നിക്ഷേപം നടത്താൻ സാധിക്കുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി പി എഫ്). പ്രധാനപ്പെട്ട ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ അക്കൗണ്ട് തുടങ്ങുന്നതിലൂടെ നിങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമായി പണം നിക്ഷേപിക്കാൻ കഴിയും. ഓണ്‍ലൈനായും പി പി എഫ് അക്കൗണ്ട് തുറക്കാം. ഇതിനായി ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമില്‍ ലോഗ് ഇന്‍ ചെയ്ത് പി പി എഫ് അക്കൗണ്ട് ആരംഭിക്കുവാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാം.
പലിശ നിരക്ക്
വിപണിയുടെ സ്ഥിതിഗതികള്‍ വിലയിരുത്തി ഓരോ പാദത്തിലും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള പലിശ എത്രയെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും. നിലവില്‍ 7.1 ശതമാനമാണ് പലിശ നിരക്ക്. പി പി എഫ് അക്കൗണ്ട് ഉടമയ്ക്ക് പ്രതിവര്‍ഷം ഒറ്റത്തവണയായോ അല്ലെങ്കില്‍ പരമാവധി പന്ത്രണ്ട് തവണകളായോ പണം നിക്ഷേപിക്കാൻ കഴിയും.
പി.പി.എഫ് കാല്‍ക്കുലേറ്റര്‍
പ്രതിമാസം 1000 രൂപ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 15 വര്‍ഷം കൊണ്ട് 3.35 ലക്ഷം രൂപ ലാഭം നേടാം. അത് 20 വര്‍ഷമാണെങ്കില്‍ 5.32 ലക്ഷം രൂപയാകും.
പ്രതിമാസം 2000 രൂപ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 15 വര്‍ഷം കൊണ്ട് 6.5 ലക്ഷം രൂപ ലാഭം നേടാം. അത് 20 വര്‍ഷമാണെങ്കില്‍ 10.65 ലക്ഷം രൂപയാകും.
പ്രതിമാസം 5000 രൂപ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 15 വര്‍ഷം കൊണ്ട് 16.27 ലക്ഷം രൂപ ലാഭം നേടാം. അത് 20 വര്‍ഷമാണെങ്കില്‍ 26.63 ലക്ഷം രൂപയാകും.
കടപ്പാട്: ശ്യാംകുമാർ ഗുഡ് റിട്ടേൺസ്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു