വയനാട്: താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. വയനാട് സ്വദേശികളായ അഞ്ച് പേർ സഞ്ചരിച്ച ഇന്നോവ കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്.
രാത്രി ഒൻപതരയോടെയാണ് അപകടം. രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. ഒൻപതു പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഒരു കൊച്ചുകുട്ടി ഉൾപ്പെടെ ഏഴുപേരെ രക്ഷിച്ചു. ഇവരെ വിവിധ ആശുപത്രികളിലേക്കു മാറ്റി. ബാക്കി രണ്ടുപേർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മുക്കത്ത് നിന്ന് അഗ്നിശമനസേന എത്തിയിട്ടുണ്ട്. പോലീസും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു