ദമസ്കസ്: സിറിയയിലെ ദമസ്കസിൽ ഇസ്രായേൽ വ്യോമാക്രണം. ജൂലാൻ കുന്നുകളിൽ നിന്നാണ് ഇസ്രായേൽ റോക്കറ്റുകൾ തൊടുത്തതെന്ന് സിറിയന്‍ സൈന്യം വ്യക്തമാക്കി. വടക്കൻ ഇസ്രായേലിലെ നെതുഅ, സരിത്,യിഫ്ത എന്നിവടങ്ങളിൽ ലബനാനിൽ നിന്ന് റോക്കറ്റാക്രമണമുണ്ടായതായി ഇസ്രായേൽ സേന അറിയിച്ചു.
അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിലാകാനിരിക്കെ ഗസ്സയിൽ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം തുടരുകയാണ്.വടക്കൻ ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രി പരിസരത്ത് ഇസ്രായേൽ വ്യോമാക്രമണം കടുപ്പിക്കുകയാണ്. കമാൽ അദ്‍വാൻ ആശുപത്രിക്ക് സമീപം ഇസ്രായേല്‍ ബോംബിട്ടു. ആക്രമണത്തില്‍ 60 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജബാലിയ അഭയാർഥി ക്യാമ്പിലെ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 52 പേരാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗസ്സയിലെ റഫയിൽ വീടിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇസ്രായേല്‍ സേന പിടിച്ചെടുത്ത അൽശിഫ ആശുപത്രിയിലെ രോഗികളെ തെക്കൻ ഗസ്സയിലേക്ക് മാറ്റുകയാണ്. ഡയാലിസിസ് രോഗികളെ റഫയിലേക്കും പരിക്കേറ്റവരെ ഖാൻ യുനിസിലെ യൂറോപ്യൻ ആശുപത്രിയിലേക്കുമാണ് മാറ്റുന്നത്. അൽശിഫയിൽ കൊല്ലപ്പെട്ടവരെ ഖാൻ യൂനിസിൽ ഖബറടക്കി.തിരിച്ചറിയാത്ത നൂറോളം മൃതദേഹങ്ങളാണ് കൂട്ടക്കുഴിമാടമെടുത്ത് മറവ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു