തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ടയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ചെറുതോടുകളും ഓടുകളും കവിഞ്ഞ് പലയിടത്തും റോഡിലേക്ക് വെള്ളം കയറുകയും ചെയ്തു. പത്തനംതിട്ട കുന്നംതാനത്ത് മൂന്ന് മണിക്കൂറിനിടെ 117.4 മി.മീ മഴയാണ് പെയ്തത്.
പത്തനംതിട്ട, തിരുവല്ല, കോന്നി മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. ശബരിമലയിലും മഴ തുടരുകയാണ്. പത്തനംതിട്ടയില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിത്.
ഉച്ചയ്ക്ക് 2.30 ഓടെ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയായ തിരുവല്ലയില്‍ തുടങ്ങിയ മഴ, പിന്നീട് പത്തനംതിട്ട, കോന്നി മേഖലകളിലും ശക്തമാവുകയായിരുന്നു. വൈകീട്ട് 4.15 ഒാടെ മഴ കുറഞ്ഞെങ്കിലും കിഴക്കന്‍ മേഖലയായ കോന്നിയില്‍ ഇപ്പോഴും അതിശക്തമായ മഴ തുടരുകയാണ്.
നഗരത്തോട് ചേര്‍ന്ന പെരിങ്ങമല ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. ചില സ്ഥലങ്ങളിൽ വീടിന്റെ മതിലിടിഞ്ഞ് വീണു. പലയിടത്തും റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
പത്തനംതിട്ട- തിരുവല്ല പാതയിലും, പുനലൂര്‍- മൂവാറ്റുപ്പുഴ പാതയിലും കോന്നി, വകയാര്‍, കൂടല്‍ എന്നീ സ്ഥലങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇവിടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചില സ്ഥലങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. മുന്‍പ് ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും, മലവെള്ളപ്പാച്ചിലും ഉണ്ടായ ജില്ലയിലെ കിഴക്കന്‍ പ്രദേശങ്ങളിലെ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്.
ഇടുക്കിയിൽ കുമളി- മൂന്നാർ സംസ്ഥാന പാതയിൽ മരവും മണ്ണും റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. തൂക്കുപാലത്ത് കടകളിലും വീടുകളിലും വെള്ളം കയറി.
ഇന്ന് വൈകുന്നേരം മുതൽ കനത്ത മഴയാണ് ഇടുക്കിയിൽ. ഇടുക്കിയുടെ മലയോര മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും ശക്തമായ മഴയാണുള്ളത്. കുമളി- മൂന്നാർ പാതയിൽ തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തൊടുപുഴ മാർക്കറ്റിലും വെള്ളം കയറി.
ഉടുമ്പൻചോല കള്ളിപ്പാറയിൽ ഗതാഗതം തടസപ്പെട്ടു. ഇടുക്കിയിൽ കനത്ത മഴ തുടരുന്നു: പലയിടത്തും മരംവീണ് ഗതാഗതതടസംട്ടാരക്കര- ദിണ്ടുഗൽ ദേശീയപാതയിൽ 35ആം മൈലിലും മരംവീണ് ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ വരുംദിവസങ്ങളിലും വ്യാപക മഴക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
അതേസമയം, തിരുവനന്തപുരത്തും മഴ കനക്കുകയാണ്. ജില്ലയിൽ ജില്ലാ കളക്ടർ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടി തുറക്കില്ല. ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങളും കടലോര-കായലോര-മലയോര യാത്രകള്‍ക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. കേരളത്തില്‍ അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു