ലക്നൗ: 2024ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അജയ് റായ്. കാലങ്ങളായി അമേഠിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി, അദ്ദേഹം ഇക്കുറി അമേഠിയില്‍ നിന്ന് തന്നെ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
read also മാതൃക രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ട്രോള്‍ സ്വഭാവത്തോടെ ;എം ബി രാജേഷ്
രാമക്ഷേത്ര നിര്‍മാണം ബി.ജെ.പി വിശ്വാസത്തേക്കാള്‍ വലിയ സംഭവമാക്കി ചിത്രീകരിക്കുകയാണെന്നും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അജയ് റായ് പറഞ്ഞു. രാമക്ഷേത്ര നിര്‍മാണം ജനങ്ങളുടെ വിശ്വാസമാണ്. അത് ഒരു വലിയ സംഭവമാക്കി ചിത്രീകരിക്കേണ്ട ആവശ്യമില്ല.
വിശ്വാസമുണ്ടെങ്കില്‍ ഒരു ചെറിയ വിളക്ക് കത്തിക്കുന്നത് പോലും മതിയാകും. എന്നാല്‍ ബി.ജെ.പി ക്ഷേത്ര നിര്‍മാണത്തെ വലിയ സംഭവമാക്കി മാറ്റി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അജയ് റായ് കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു