ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാവായ ഭാരതി എയര്‍ടെല്‍ സാധാരണ സിമ്മുകളില്‍നിന്നും ഇ-സിമ്മുകളിലേക്ക് മാറുന്നതിനായി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഉപഭോക്താക്കള്‍ക്കായി കമ്പനിയുടെ സിഇഒയും എംഡിയുമായ ഗോപാല്‍ വിത്തല്‍ അയച്ച കത്തിലാണ് എംബഡഡ് സിമ്മിലേക്ക് മാറുന്നതിന് അഭ്യര്‍ത്ഥിച്ചത്.
എയര്‍ടെല്‍ താങ്‌സ് ആപ്പിലൂടെയാണ് ഭാരതി എയര്‍ടെല്‍ ഇ-സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.സാധാരണ സിം കാര്‍ഡിന്റെ ഓണ്‍ലൈന്‍ എക്‌സ്റ്റന്‍ഷന്‍ ആണ് ഇ-സിം. ഇന്നത്തെ ഡിജിറ്റല്‍ ഫസ്റ്റ് ജീവിത രീതിയില്‍ ഇ-സിം എനേബിള്‍ ചെയ്തു കൊണ്ടുള്ള സ്മാര്‍ട്ട് വിയറബിള്‍സ്, സ്മാര്‍ട്ട്‌ഫോണുകള്‍ മുതലായവ പ്രാമുഖ്യം നേടുകയാണ്.