കൊച്ചി: ആമസോൺ ദി ബ്യൂട്ടി സെയിൽ മൂന്നാം എഡിഷൻ നവംബർ 23 മുതൽ 27 വരെ നടക്കും. ആമസോൺ ബ്യൂട്ടിയിൽ ലോറിയൽ പ്രൊഫഷണലുമായി സഹകരിച്ച് മെയ്ബെലിൻ അവതരിപ്പിക്കുന്ന ശൈത്യകാല, ഉത്സവ സീസൺ എഡിഷനിൽ സൗന്ദര്യ വർധക ഉൽപന്നങ്ങൾക്ക് 60% വരെ ഇളവ് ലഭിക്കും. മോയിസ്ചറൈസറുകൾ, സെറം, ഫേസ് ആൻഡ് ബോഡി ഓയിലുകൾ, ശീത കാലാവസ്ഥയുടെ പ്രത്യാഘാതങ്ങളെ ചെറുക്കുന്ന സ്കിൻ ആൻഡ് ഹെയർ മാസ്കുകൾ, മറ്റുപകരണങ്ങൾ എന്നിവ വിപുലമായ ശ്രേണിയിൽ നിന്ന് തെരഞ്ഞെടുക്കാനാകും. ഓരോ പർച്ചേസിനും ആകർഷക ഡീലുകളും സൗജന്യ സമ്മാനങ്ങളും ലഭിക്കും.