ഇടുക്കി കട്ടപ്പനയിൽ അപകടത്തിൽപ്പെട്ടരെ രക്ഷിക്കാതെ പൊലീസ്. പിക്കപ്പ് വാനിടിച്ച് ഗുരുതരമായി പരുക്കേറ്റ് റോഡിൽ വീണ ബൈക്ക് യാത്രക്കാരെ ആശുപത്രിയിൽ എത്തിക്കാൻ അതുവഴി ജീപ്പിലെത്തിയ പോലീസ് സംഘം തയ്യാറായില്ല . നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസിനെതിരെ പ്രതിഷേധം ശക്തം. ശനിയാഴ്ച രാത്രി പത്തരയോടെ കട്ടപ്പന പള്ളിക്കവല ജംക്‌ഷനിലായിരുന്നു അപകടം.
കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു(21), ഇരട്ടയാർ എരുമച്ചാടത്ത് അഖിൽ ആന്റണി(23) എന്നിവർക്കാണ് പരുക്കേറ്റത്. പള്ളിക്കവലയ്ക്ക് സമീപത്തെ കടയിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം ബൈക്കിൽ ടൗണിലേയ്ക്ക് വരുകയായിരുന്നു യുവാക്കൾ. ഈ സമയം ടൌണിൽ നിന്നും തെറ്റായ ദിശയിൽ എത്തിയ പിക് അപ് വാൻ ഇവരുടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു
പൊലീസുകാർ ആശുപത്രിയിലെത്തിക്കാൻ വിസമ്മതിച്ചതിന് ശേഷം പിന്നാലെ വന്ന ഓട്ടോയിലാണ് പരുക്കറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി അടുത്ത ദിവസം ജില്ല പൊലീസ് മേധാവിക്ക് റിപ്പോട്ട് സമപ്പിക്കുമെന്ന് കട്ടപ്പന ഡിവൈഎസ് പി വി അറിയിച്ചു
പരുക്കേറ്റ ജൂബിന്റെ കാൽ മൂന്നിടത്ത് ഒടിഞ്ഞിട്ടുണ്ട്. കൈക്കും ഒടിവുണ്ട്. അഖിലിന്റെ തലയ്ക്കു പരുക്കും കാലിനും കൈയ്ക്കും ഒടിവുമുണ്ട്. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ ജീപ്പാണു അപകട സമയം സ്ഥലത്തെത്തിയശേഷം മടങ്ങിയതെന്നാണു വിവരം. പ്രതിയെ പീരുമേട് സബ് ജയിലിലാക്കിയശേഷം മടങ്ങി വരികയായിരുന്നു പൊലീസ് സംഘം. സംഭവത്തിൽ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു