ജിദ്ദ: കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മയായ ഭാരത് റിക്രിയേഷൻ ക്ലബ് (ബി.ആർ.സി) ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് ഗ്രൗണ്ടിൽ ഒരു മാസക്കാലമായി സംഘടിപ്പിച്ചുവരുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ബി.ആർ.സി പേസേഴ്സ് ടീമിനെ പരാജയപ്പെടുത്തി ബി.ആർ.സി ട്വിസ്റ്റേഴ്സ് ടീം ജേതാക്കളായി. ടോസ് നേടിയ ബി.ആർ.സി ട്വിസ്റ്റേഴ്സ് ടീം ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്തു.
നിശ്ചിത 12 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് ബി.ആർ.സി പേസേഴ്സ് അടിച്ചെടുത്തു. ആവേശകരമായ ചേസിങ്ങിൽ ബി.ആർ.സി ട്വിസ്റ്റേഴ്സ് ലക്ഷ്യത്തിലെത്തി വിജയിച്ചു. ട്വിസ്റ്റേഴ്സ് ക്യാപ്റ്റൻ ഷംനാറിനെ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. മികച്ച ബാറ്റ്സ്മാനായും ഷംനാർതന്നെ തിരഞ്ഞെടുക്കപ്പെട്ടു. ബി.ആർ.സി ട്വിസ്റ്റേഴ്സിൽനിന്നുള്ള റിസ്വാനെ മികച്ച ബൗളറായും ഫസീഹിനെ മികച്ച ഫീൽഡറായും തിരഞ്ഞെടുത്തു. എച്ച് ആൻഡ് ഇ ചാനൽ കോഓഡിനേറ്റർ റാഫി ബീമാപ്പള്ളി, യു.പി.എസ് ജിദ്ദ പ്രതിനിധി സി. അഹമ്മദ് എന്നിവർ ടൂർണമെന്റിൽ മുഖ്യാതിഥികളായിരുന്നു. ബി.ആർ.സി സെക്രട്ടറി ഫഹീം ബഷീർ സ്വാഗതം പറഞ്ഞു. ഇഹാം ഷമീം ഖിറാഅത്ത് നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു