കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ്-ഫിക്കി കോര്‍പ്പറേറ്റ് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് 2023ന്റെ ഭാഗമായി നടന്ന പുരുഷ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുത്തൂറ്റ് മൈക്രോഫിന്‍ ജേതാക്കളായി. കൊച്ചിന്‍ സ്‌പോര്‍ട്‌സ് അരീനയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എഫ്‌സിഐ ഒഇഎന്‍ കണക്ടേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (5-3) മുത്തൂറ്റ് ടീം തോല്‍പ്പിച്ചത്.
കിംസ് ഹെല്‍ത്ത്, വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, മുത്തൂറ്റ് ഫിനാന്‍സ്, ഡിപി വേള്‍ഡ്, ടിസിഎസ് കൊച്ചി, ലുലു ഗ്രൂപ്പ് എന്നിവയുള്‍പ്പെടെ മൊത്തം എട്ട് കോര്‍പ്പറേറ്റ് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. 250ലധികം പേര്‍ മത്സരത്തിന്റെ ഭാഗമായി. മുത്തൂറ്റ് വെഹിക്കിള്‍ ആന്‍ഡ് അസറ്റ് ഫിനാന്‍സ് ലിമിറ്റഡിലെ സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് സഹീര്‍, ഏറ്റവും കൂടുതൽ സ്കോർ നേടി. മുത്തൂറ്റ് വെഹിക്കിള്‍ ആന്‍ഡ് അസറ്റ് ഫിനാന്‍സ് ലിമിറ്റഡ് സീനിയര്‍ അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് മുകില്‍ ചന്ദ്രന്‍ മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് 50,000 രൂപയും, റണ്ണേഴ്‌സ്അപ്പിന് 20,000 രൂപയും സമ്മാനമായി ലഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു