ജിദ്ദ: പൂക്കോട്ടൂർ പഞ്ചായത്ത് കെ.എം.സി.സി ജിദ്ദ കമ്മിറ്റിക്കു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ കൗൺസിൽ യോഗം കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സെക്രട്ടറി വി.വി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റിയാസ് പിലാക്കൽ അധ്യക്ഷത വഹിച്ചു. റിട്ടേണിങ് ഓഫിസർ കബീർ മോങ്ങം, നിരീക്ഷകൻ മുസ്തഫ ആനക്കയം എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഈയിടെ ജിദ്ദയിൽ വെച്ച് മരിച്ച വള്ളുവമ്പ്രം സ്വദേശിക്കുള്ള കെ.എം.സി.സി സുരക്ഷാ ആനുകൂല്യ ചെക്ക് ചടങ്ങിൽ വി.വി. അഷ്റഫ്, ഭാരവാഹികളായ ഷംസു വള്ളുവമ്പ്രം, ജാവിദ് വള്ളുവമ്പ്രം എന്നിവർക്ക് കൈമാറി. ജാഫർ അത്താണിക്കൽ, സി.ടി ശിഹാബ്, മുഹമ്മദ് കുട്ടി വെള്ളൂർ, സി.എ റസാഖ് അറവങ്കര, ഹംസ ചീനിക്കൽ, അഷ്റഫ് പുല്ലാര, ശിഹാബ് മുതിരിപ്പറമ്പ്, ലത്തീഫ് പള്ളിമുക്ക്, അലി അറവങ്കര, കുഞ്ഞിപ്പ അറവങ്കര, ഹക്കീം ചീനിക്കൽ, നാസർ കളത്തിങ്ങൾ, സഹദ് വെള്ളൂർ, ഷൈഖ് റാഷിദ് പള്ളിമുക്ക്, മുഹ്സിൻ മുതിരിപ്പറമ്പ്, ലത്തീഫ് മുതിരിപ്പറമ്പ് എന്നിവർ സംസാരിച്ചു. യൂനുസ് പൂക്കോട്ടൂർ സ്വാഗതവും മുസ്തഫ കുന്നത്തൂരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: റിയാസ് പിലാക്കൽ (പ്രസിഡന്റ്), യൂനുസ് പൂക്കോട്ടൂർ (ജനറൽ സെക്രട്ടറി), മുസ്തഫ കുന്നത്തൂർ (ട്രഷറർ), മജീദ് പുല്ലാര, സക്കരിയ മുസ്ലിയാർപ്പീടിക, ആഷിർ പുല്ലാനൂർ, ഹാരിസ് പൂക്കോട്ടൂർ (വൈസ് പ്രസി.), ഫസൽ ചീനിക്കൽ (ഓർഗനൈസിങ് സെക്രട്ടറി), നൗഫൽ വെള്ളൂർ, ഷംസു വള്ളുവമ്പ്രം, അബൂബക്കർ പുല്ലാര (സെക്രട്ടറി), നവാസ് അറവങ്കര (സോഷ്യൽ മീഡിയ വിങ് കൺവീനർ), മുസ്തഫ ജന്നാത്ത് വെള്ളൂർ (ഉപദേശക സമിതി ചെയർമാൻ), യാസർ വള്ളുവമ്പ്രം, എൻ.പി സുലൈമാൻ അത്താണിക്കൽ (വൈസ് ചെയർ.).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു