ഫലസ്തീന്‍ ഹമാസ് പ്രതിരോധ പ്രസ്ഥാനം അധിനിവേശ പ്രദേശങ്ങളിലേക്ക് ഓപ്പറേഷന്‍ അല്‍-അഖ്‌സ സ്റ്റോം ആരംഭിച്ചതിന് ശേഷം, ഒക്ടോബര്‍ 7 ന് ഗാസ അതിര്‍ത്തിക്കടുത്തുള്ള സൂപ്പര്‍നോവ സംഗീതോത്സവത്തില്‍ പങ്കെടുത്ത നിരവധി കുടിയേറ്റക്കാരെ ഇസ്രായേല്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
റെയിമിലേക്കും മറ്റ് ഗ്രാമങ്ങളിലേക്കും നുഴഞ്ഞുകയറാന്‍ ഹമാസ് ഉദ്ദേശിച്ചിരുന്നതായും ഡ്രോണുകളോ പാരച്യൂട്ടുകളോ വഴിയാണ് ഉത്സവത്തെക്കുറിച്ച് അവര്‍ കണ്ടെത്തിയത് എന്നാണ് ഇസ്രായേല്‍ സുരക്ഷാ സ്ഥാപനത്തിന്റെ വിലയിരുത്തല്‍. ഫെസ്റ്റിവല്‍ ലക്ഷ്യം വയ്ക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പോരാളികളെ അവരുടെ കോംസ് സിസ്റ്റം ഉപയോഗിച്ച് സ്ഥലത്തേക്ക് നയിക്കുകയും ചെയ്തതായി ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ഹമാസ് അംഗങ്ങളില്‍ നിന്നുള്ള ചോദ്യം ചെയ്യലിന്റെയും സംഭവത്തെക്കുറിച്ചുള്ള ഇസ്രായേല്‍ പോലീസിന്റെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെത്തി ഫലസ്തീന്‍ പോരാളികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഇസ്രായേല്‍ സൈനിക ഹെലികോപ്റ്റര്‍ ചില പാര്‍ട്ടിക്കാരെയും ആക്രമിച്ചതായാണ് വിലയിരുത്തല്‍.ഇസ്രായേലി പോലീസും മറ്റ് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ റൂട്ട് 232 ല്‍ നിന്നാണ് ഇസ്രയേലി സൈനിക ഹെലികോപ്റ്റര്‍ ഫെസ്റ്റിവലിന്റെ ലൊക്കേഷനില്‍ എത്തിയതെന്നാണ ഈ വിലയിരുത്തലിനെ ബലപ്പെടുത്തുന്ന കണ്ടെത്തലുകളിലൊന്ന്.ഇത് ഗസ്സ അതിര്‍ത്തിയുടെ ദിശയില്‍ നിന്നല്ല എന്നതും ശദ്ധേയമാണ്.ഏകദേശം 4,400 പേര്‍ പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് കണക്കാക്കുന്നതെന്ന് മുതിര്‍ന്ന പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.റോക്കറ്റ് ആക്രമണം നടന്ന് നാല് മിനിറ്റിന് ശേഷം ഫെസ്റ്റിവല്‍ പിരിച്ചുവിടാനുള്ള തീരുമാനത്തെത്തുടര്‍ന്ന് അവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഓടിപ്പോകാന്‍ കഴിഞ്ഞെന്നും പോലീസ് പറയുന്നു.അധിനിവേശ കിഴക്കന്‍ അല്‍-ഖുദ്സിലെ അല്‍-അഖ്സ മസ്ജിദില്‍ ഇസ്രായേല്‍ നടത്തിയ ലംഘനങ്ങള്‍ക്കും ഫലസ്തീനികള്‍ക്കെതിരായ വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റ അക്രമത്തിനും മറുപടിയായിട്ടാണ് ഹമാസ് ഒക്ടോബര്‍ 7 ന് ഓപ്പറേഷന്‍ അല്‍-അഖ്‌സ സ്റ്റോം ആരംഭിച്ചത്.
also read അല്‍ ശിഫ ഹോസ്പിറ്റലില്‍ നിന്നും കുഞ്ഞുങ്ങളെ മാറ്റി. രണ്ട് കുഞ്ഞുങ്ങള്‍ മരണപ്പെട്ടു.
ഇതിനോടകം സ്ത്രീകളും കുട്ടികളു അടക്കം 12,300 ഫലസ്തീനികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരില്‍ കൂടുതലും
സ്ത്രീകളും കുട്ടികളുമാണ.് 30,000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികള്‍ക്കുള്ള ഇന്ധനം, വൈദ്യുതി, ഭക്ഷണം, വെള്ളം എന്നിവ നിര്‍ത്തലാക്കിയതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു