അല്‍ ശിഫ ഹോസ്പിറ്റലില്‍ നിന്നും കുഞ്ഞുങ്ങളെ മാറ്റി. രണ്ട് കുഞ്ഞുങ്ങള്‍ മരണപ്പെട്ടു.

google news
al shifa

chungath new advt
ഇസ്രായേല്‍ അക്രമണം തുടരുന്ന ഗാസയിലെ അല്‍ ശിഫ ഹോസ്പിറ്റലില്‍ നിന്നും നവജാതശിശുക്കളെ മാറ്റി.31 നവജാതശിശുക്കളെ തെക്കന്‍ ഗാസയിലെ നാസര്‍ ഹോസ്പിറ്റലിലേക്കും യൂറോപ്പിലേക്കുമാണ് മാറ്റിയത്.മാറ്റുന്നതിന് മുന്നേ രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു.ആവശ്യത്തിന് ഇന്‍കുബേറ്റര്‍ ഇല്ലാത്തതും ആശുപത്രിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.ഇന്നലെ മുതലാണ് ആശുപത്രിയല്‍ നിന്നും രോഗികളെ മാറ്റിതുടങ്ങിയത്.ഇസ്രായേലിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് രോഗികളെ മാറ്റുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

also read ഇസ്രായേല്‍ അല്‍ ശിഫ ഹോസ്പിറ്റലില്‍ നിന്ന് മൃതദേഹങ്ങള്‍ കടത്തി

എന്നാല്‍ ഇസ്രായീല്‍ ഇത് നിരസിക്കുകയാണ് ചെയ്തത്.ഇസ്രായേലിന്റെ ബോംബാക്രമണം തുടരുന്ന ഗാസയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരടക്കം 31 പേര്‍ കൊല്ലപ്പെട്ടു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു