ദോഹ: ‘എന്നെ സ്വാധീനിച്ച പ്രവാചക പാഠങ്ങൾ’ എന്ന വിഷയത്തെ ആധാരമാക്കി സി.ഐ.സി നടത്തിയ പ്രബന്ധ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനത്തിന് ശ്രീലേഖ ലിജു അര്‍ഹയായി. അമല്‍ ഫര്‍മിസ്, സമീഹ തുടങ്ങിയവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സി.ഐ.സി സംഘടിപ്പിച്ച വെളിച്ചമാണ് പ്രവാചകൻ എന്ന കാമ്പയിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികളിലൊന്നായിരുന്നു പ്രബന്ധരചനാ മത്സരം. മൗലികമായ സൃഷ്ടികളാണ് പരിഗണിക്കപ്പെട്ടതെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















