ദമ്മാം: നിലമ്പൂർ പ്രവാസി അസോസിയേഷൻ ദമ്മാം സംഘടിപ്പിച്ച ഇൻറർ ലീഗ് ഫുട്ബാൾ ടൂർണമെൻറിൽ റെയിൽവേസ് നിലമ്പൂർ ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ബംഗ്ലാവ് ഹിൽസ് ചന്തക്കുന്നിനെ മൂന്നിനെതിരെ നാലു ഗോളുകൾ നേടിക്കൊണ്ടാണ് ടീം വിജയകിരീടം ചൂടിയത്. പ്രാഥമിക മത്സരങ്ങളിൽ കനോലി ടൈഗേഴ്സ്, ചാലിയാർ വാരിയേഴ്സ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ ഇടംനേടിയത്. മത്സരങ്ങളുടെ ഉദ്ഘാടനം പ്രവിശ്യയിലെ ഓഫ്റോഡ് റൈഡേഴ്സ് അസോസിയേഷൻ പ്രതിനിധി ഡോ. ശിഹാബ് അൻവർ നിർവഹിച്ചു.
മുഹമ്മദ് സകീർ, മുഹമ്മദ് സഫീർ ബന്താവത് എന്നിവർ ടീമുകളെ അഭിവാദ്യംചെയ്തു. കിഴക്കൻ പ്രവിശ്യയിലെ ഡിഫ അംഗീകൃത ക്ലബ് ടൂർണമെൻറുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അനീഷിനെ വേദിയിൽ ആദരിച്ചു. മത്സരത്തിലെ മികച്ച കളിക്കാരനായി ആസിഫ്, മികച്ച ഗോൾകീപ്പറായി യാശിഖ് ടോപ് സ്കോററായി അജഹദ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
റണ്ണേഴ്സ്അപ്പിനുള്ള ട്രോഫി ഡിഫ ടെക്നിക്കൽ കമ്മിറ്റി അംഗം അബ്ദുറഹ്മാൻ, മണിക്ക് നൽകി. വിജയികൾക്കുള്ള ട്രോഫി പ്രസിഡൻറ് സജീബ് ചെലേക്കോടനിൽനിന്ന് ടീം ഏറ്റുവാങ്ങി. ശഹൽ മേലേതിൽ, സലീജ് എന്നിവർ നേതൃത്വം നൽകി. ജാഫർ കല്ലായി സ്വാഗതവും നജ്മുസ്സമാൻ പാന്താർ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു