റിയാദ്: റിയാദിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും ഒഐസിസി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ കേളി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി.
വ്യത്യസ്ത രാഷ്ട്രീയ ചേരിയിലാണെങ്കിലും കേളി നടത്തുന്ന ഏതൊരു പരിപാടിയിലും പിന്തുണയും സാന്നിധ്യവും അറിയിക്കുന്ന ജനകീയനായ നേതാവായിരുന്നു സാത്താർ എന്ന് സെക്രട്ടറിയേറ്റ് ഇറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു.
സത്താർ കായംകുളത്തിന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോടും സഹപ്രവർത്തകരോടുമൊപ്പം കേളിയും ദുഃഖത്തിൽ പങ്കുചേരുന്നതായി സെക്രട്ടറിയേറ്റിന്റെ അനുശോചന കുറിപ്പിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു