തിരുവനന്തപുരം: അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയുമാണ് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് 8 ട്രെയിനുകൾ പൂർണമായും, 12 ട്രെയിനുകൾ ഭാഗികമായും റദ്ദ് ചെയ്തതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഇന്നും നാളെയും റദ്ദ് ചെയ്ത ട്രെയിനുകൾ ഏതൊക്കെയെന്ന് അറിയാം.
ഇന്ന് റദ്ദ് ചെയ്ത ട്രെയിനുകൾ
- മംഗളൂരു-തിരുനെൽവേലി മാവേലി എക്സ്പ്രസ് (16603)
- എറണാകുളം-ഷൊർണൂർ മെമു(06018)
- എറണാകുളം-ഗുരുവായൂർ എക്സ്പ്രസ് (06448)
- ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ് (16335) , പൂനെ ജംഗ്ഷൻ കന്യാകുമാരി എക്സ്പ്രസ് (16381) എന്നീ ദീർഘദൂര ട്രെയിനുകൾ പൊള്ളാച്ചി-മധുരൈ വഴി തിരിച്ചുവിടും.
നാളെ റദ്ദ് ചെയ്ത ട്രെയിനുകൾ
- തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസ് (16604)
- ഷൊർണൂർ-എറണാകുളം മെമു(06017)
- ഗുരുവായൂർ-എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (06439)
- എറണാകുളം ജംഗ്ഷൻ-കോട്ടയം എക്സ്പ്രസ് (06453)
- കോട്ടയം-എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (06434)
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു