വാഷിംഗ്ടൺ ഡിസി: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രീഗോറിയോസ് ഇടവകയിൽ പരുമല തിരുമേനിയുടെ 121-ാമത് ഓർമപ്പെരുന്നാളും 48-ാമത് ഇടവക വാർഷികവും ഈ മാസം നാല്, അഞ്ച് തീയതികളിലായി ആചരിച്ചു.
നാലിന് സന്ധ്യനമസ്കാരവും അഞ്ചിന് കുർബാനയും റാസയും നടത്തപ്പെട്ടു. ഇടവക വികാരി ഫാ. ഡോ. ജോൺസൺ സി. ജോൺ പെരുന്നാൾ ശ്രുശൂഷകൾക്കു നേതൃത്വം നൽകി.
ആത്മീയ സംഘടനയുടെ വാർഷികത്തിൽ ഫാ. ഡോ. ജോൺസൺ സി. ജോൺ, മിസ് ലിൻഡാ ജോൺ, റെസി അരുൺ, നോയൽ വർഗീസ് എന്നിവർ സംസാരിച്ചു.
ഇടവകയുടെ ട്രസ്റ്റി ലിൻസൺ വർഗീസ്, സെക്രട്ടറി ജോൺസൺ മാത്യൂ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു