മസ്കത്ത്: ന്യൂനമർദത്തിന്‍റെ ഭാഗമായി തലസ്ഥാന നഗരിയുൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ വെള്ളിയാഴ്ച കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവത പ്രദേശങ്ങളിലും മഴ ലഭിച്ചേക്കും. വിവിധ ഇടങ്ങളിൽ 20 മുതൽ 60 മില്ലിമീറ്റർവരെ മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്.
20 മുതൽ 55 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. പൊടി ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയേയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച കനത്ത മഴയാണ് പെയ്തത്. മുസന്ദം, ഖസബ് തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം ഉച്ചക്ക് ശേഷം മുതൽക്കേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വൈകീട്ടോടെയാണ് മഴ കരുത്താർജിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു