ഡമസ്‌കസിന്റെ പലഭാഗങ്ങളിലേക്ക് ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ സിറിയന്‍ വ്യോമപ്രതിരോധ സേന തടഞ്ഞു.ഇസ്രായേല്‍ വിക്ഷേപിച്ച മിക്ക മിസൈലുകളും തടസ്സപ്പെടുത്താനും വീഴ്ത്താനും സിറിയക്ക് കഴിഞ്ഞു.സിറിയയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ എസ് . എ . എന്‍ . എ ആണ് സിറിയന്‍ സൈന്യത്തെ ഉദ്ധരിച്ച് കൊണ്ട് വാര്‍ത്ത് പുറത്തുവിട്ടത് . വെള്ളിയാഴ്ച പ്രാദേശിക സമയം 2.25 നാണ് ഡമസ്‌കസിന് സമീപമുള്ള ചില ലക്ഷ്യങ്ങളിലേക്ക് ഇസ്രായേല്‍ മിസൈലുകള്‍ തുടുത്തു വിട്ടത്.എന്നാല്‍ മിക്കതും സിറിയന്‍ വ്യോമസേന തടയുകയായിരുന്നു.ആശുപത്രികള്‍ , വീടുകള്‍,ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ ഫലസ്തീനിലേക്ക് ഇസ്രായേല്‍ നിരന്തരം അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.
also read അൽ -ശിഫ ആശുപത്രിക്ക് പിന്നാലെ വെസ്റ്റ് ബാങ്കിലെ സർക്കാർ ആശുപത്രിയും വളഞ്ഞ് ഇസ്രായേൽ സേന
4710 കുട്ടികള്‍ ഉള്‍പ്പെടെ 11500 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.29800 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 1770 കുട്ടികള്‍ ഉള്‍പ്പെടെ 3640 പേരെ കാണാതാവുകയോ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയോ ചെയ്തിട്ടുണ്ട്.
വിദേശ പിന്തുണയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ സൈന്യത്തെ സഹായിക്കുന്ന ലെബനീസ് പ്രതിരോധ സംഘമായ ഹിസ്ബുള്ള അടക്കം സിറിയയിലെ പല കേന്ദ്രങ്ങളും ഇസ്രായേല്‍ ഇടക്കിടെ ലക്ഷ്യമിടുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു