റിയാദ്: രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന് നാം ഓരോരുത്തരും ജാഗരൂകരാകണമെന്ന് ആലപ്പുഴ എം.പി എ.എം. ആരിഫ്. റിയാദിൽ കേളി കലാസാംസ്കാരിക വേദി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഗീവർഗീസ് ഇടിച്ചാണ്ടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ടി.ആർ. സുബ്രഹ്മണ്യൻ ആമുഖപ്രസംഗം നടത്തി.
രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ, പ്രസിഡൻറ് സെബിൻ ഇഖ്ബാൽ തുടങ്ങിയവർ ബൊക്കെ നൽകി സ്വീകരിച്ചു. ഷെബി അബുസ്സലാം, ഹുസൈൻ മണക്കാട്, അനിരുദ്ധൻ കീച്ചേരി, സെൻ ആൻറണി, പി.പി. ഷാജു, രജീഷ് പിണറായി, കെ.ഇ. ഷാജി, നിസാറുദ്ദീൻ, സുകേഷ് കുമാർ, ജവാദ് പരിയാട്ട്, സുനിൽ കുമാർ, കെ.കെ. ഷാജി, മധു ബാലുശ്ശേരി, അലി പട്ടാമ്പി എന്നിവർ എം.പിയെ ഹാരമണിയിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും കുടുംബവേദി സെക്രട്ടറി സീബാ കൂവോട് നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു