റായ്പൂർ: ഛത്തീസ്ഗഡില്‍ വോട്ടെടുപ്പിനിടെ സ്ഫോടനം. ഗരിയബാന്ദില്‍ നക്സലേറ്റുകള്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ഒരു ഐടിബിപി ജവാൻ വീരമൃത്യു വരിച്ചു. പോളിങ് അവസാനിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഐ.ടി.ബി.പി ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗിന്ദര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്.
അതേസമയം, ഛത്തീസ്ഗഡില്‍ വോട്ടിങ് അവസാനിച്ചു. 90 അംഗ നിയമസഭയിലെ നിർണായകമായ 70 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ 5 മണി വരെ 67.34 ശതമാനം പോളിങ് രേഖപ്പെടുത്തി.
രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ് നടന്നത്. നക്സൽ ബാധിത മേഖലയായ ബിന്ദ്രാൻവാഗഡിലെ അഞ്ച് പോളിങ് ബൂത്തുകളില്‍ എഴ് മുതല്‍ വൈകിട്ട് മൂന്ന് വരെയായിരുന്നു പോളിങ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഉപമുഖ്യമന്ത്രി ടിഎസ് സിംഗ്ദേവ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അരുൺ സാവു, ഉള്‍പ്പെടെയുള്ളവർ രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്.
2018 ല്‍ ഈ മേഖലയില്‍ നിന്ന് 51 സീറ്റുകള്‍ ലഭിച്ചതാണ് കോണ്‍ഗ്രസിനെ ഭരണം നേടിക്കൊടുത്തത്. ഏഴിന് 20 മണ്ഡലങ്ങലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 78 ശതമാമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു