ഇന്ന് വളരെ ജനകീയമായിട്ടുള്ള പേയ്മെന്റ് രീതിയാണ് യുപിഐ. രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ വിപ്ലവം സൃഷ്ടിച്ച തത്സമയ പേയ്‌മെന്റ് സംവിധാനമാണിത്.ഉപയോക്താക്കള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വഴി വളരെ എളുപ്പത്തില്‍ പണം കൈമാറാം. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇപ്പോഴിതാ യുപിഐ പേയ്‌മെന്റുകളെ കുറിച്ച് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുമാകയാണ് എൻസിപിഐ.
എല്ലാ ബാങ്കുകളും, ഫോണ്‍പേ, ഗൂഗിള്‍ പേ പോലുള്ള മൂന്നാം കക്ഷി ആപ്പുകളും പ്രവര്‍ത്തനരഹിതമായ യുപിഐ ഐഡി ക്ലോസ് ചെയ്യാനൊരുങ്ങുകയാണ്. ഒരു വര്‍ഷമായി ഇടപാട് നടത്താത്ത ഐഡികള്‍ ബ്ലോക്ക് ചെയ്യാൻ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) എല്ലാ ബാങ്കുകളോടും തേര്‍ഡ് പാര്‍ട്ടി ആപ്പുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ഡിസംബര്‍ 31 വരെ എൻപിസിഐ സമയം അനുവദിച്ചിട്ടുണ്ട്.
യുപിഐ ഐഡി ക്യാൻസല്‍ ആകാതിരിക്കാൻ ഉപയോക്താക്കള്‍ ഈ തീയതിക്ക് മുമ്ബ് നിങ്ങളുടെ യുപിഐ ഐഡി സജീവമാക്കണം. അതേസമയം ഉപയോക്താക്കളുടെ യുപിഐ ഐഡി നിര്‍ജ്ജീവമാക്കുന്നതിന് മുമ്ബ് ബാങ്ക് ഇമെയില്‍ വഴിയോ സന്ദേശത്തിലൂടെയോ ഉപയോക്താക്കള്‍ക്ക് ഒരു അറിയിപ്പ് നല്‍കും. എൻപിസിഐയുടെ ഈ നടപടിയോടെ, യുപിഐ ഇടപാടുകള്‍ മുമ്ബത്തേക്കാള്‍ സുരക്ഷിതമാകും. കൂടാതെ, തെറ്റായ ഇടപാടുകളും നിര്‍ത്തലാക്കും.
എൻപിസിഐയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, എല്ലാ തേര്‍ഡ് പാര്‍ട്ടി ആപ്പുകളും ബാങ്കുകളും നിഷ്‌ക്രിയ ഉപഭോക്താക്കളുടെ യുപിഐ ഐഡിയും അതുമായി ബന്ധപ്പെട്ട മൊബൈല്‍ നമ്ബറും പരിശോധിക്കും. ഒരു വര്‍ഷത്തേക്ക് ഈ ഐഡിയില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ക്രെഡിറ്റോ ഡെബിറ്റോ ചെയ്തിട്ടില്ലെങ്കില്‍, അത് ക്ലോസ് ചെയ്യും. ജനുവരി ഒന്ന് മുതല്‍ ഉപയോക്താവിന് ഈ ഐഡി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താൻ കഴിയില്ല.