തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിലക്കല്‍ നിന്നും പമ്പയിലേക്കും തിരിച്ചു പമ്പയില്‍ നിന്ന് നിലക്കലിലേക്കും കെഎസ്‌ആര്‍ടിസി നടത്തുന്ന പ്രത്യേക ചെയിൻ സര്‍വീസുകളില്‍ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗിന് സൗകര്യം ഏര്‍പ്പെടുത്തി.
www.sabarimala.onlineksrtcswift.com/ www.onlineksrtcswift.com എന്ന വെബ്സൈറ്റുകള്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. ഓണ്‍ലൈൻ ആയി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് , ബുക്കിംഗിന് ശേഷം SMS, Email, WhatsApp എന്നിവ വഴി ടിക്കറ്റുകള്‍ ലഭ്യമാകും. യാത്ര സമയം ഇ ടിക്കറ്റുകളുടെ പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
തീര്‍ത്ഥാടകര്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
* ഓണ്‍ലൈൻ മുഖാന്തിരം ലഭിക്കുന്ന ടിക്കറ്റിന്റെ പ്രിന്റ് എടുത്ത് ഒരു ഫോട്ടോ ഐഡിയോട് കൂടെ യാത്ര ചെയ്യുന്ന സമയത്തു ബന്ധപ്പെട്ട ജീവനക്കാരനെ കാണിക്കേണ്ടതാണ്. ഒന്നിലധികം തീര്‍ത്ഥാടകര്‍ ഒരു ടിക്കറ്റില്‍ ഉണ്ടെങ്കില്‍ ടിക്കറ്റില്‍ പേര് ഉള്ള തീര്‍ത്ഥാടകന്റെ മാത്രം ഫോട്ടോ ഐഡിയും ടിക്കറ്റ് പ്രിൻറൗട്ടും കാണിച്ചാല്‍ മതിയാകും.
* ഒരു ടിക്കറ്റില്‍ ഒന്നിലധികം യാത്രക്കാര്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട യാത്രക്കാരെ ഒരുമിച്ചു മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ.
* ടിക്കറ്റ് ക്യാൻസലേഷൻ അനുവദിക്കുന്നതല്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു