വിശാഖപട്ടണം: ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു തെലുങ്ക് നടി രേഖ ഭോജ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രഖ്യാപനം.
പോസ്റ്റിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഇവര്‍ക്ക് നേരെ ഉയര്‍ന്നത്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്നായിരുന്നു ചിലര്‍ വിമര്‍ശിച്ചത്. എന്നാല്‍ വിമര്‍ശനം കടുത്തതോടെ നടി വിശദീകരണവുമായി രംഗത്തെത്തി. ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു നടിയുടെ വിശദീകരണം.
ഷോർട്ട് ഫിലിമുകളിലൂടെയാണു നടിയുടെ സിനിമാ കരിയറിന്റെ തുടക്കം. തെലുങ്ക് നടികൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു സമൂഹമാധ്യമങ്ങളിലൂടെ നടി നിരന്തരം സംസാരിക്കാറുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു