സുഹാർ: ബാത്തിന മേഖലയിലെ ടീം സഹം ചലഞ്ചേഴ്സ് ഒരുക്കുന്ന ഏഴാമത് ക്രിക്കറ്റ് ടൂർണമെന്റ് സഹമിലെ ചലഞ്ചേഴ്സ് ഗ്രൗണ്ടിൽ ഡിസംബർ ഒന്നിന് നടക്കും. ഒരു ദിവസത്തെ ടൂർണമെന്റിൽ ഒമാന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ഇരുപതോളം ടീമുകൾ മാറ്റുരക്കും. ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്നവർക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകും.
കൂടാതെ ഏറ്റവും നല്ല കളിക്കാരൻ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, മാൻ ഓഫ് ദി സീരീസ്, മികച്ച ബാറ്റ്‌സ്മാൻ, ബൗളർ, ഫെയർപ്ലെ അവാർഡ് എന്നിങ്ങനെയുള്ളതിനും ട്രോഫികൾ വിതരണം ചെയ്യുമെന്ന് സംഘടകർ അറിയിച്ചു.
സഹം ചലൻജേഴ്സ് ക്രിക്കറ്റ് ടീം നിരവധി കളിക്കാരെ പരിശീലിപ്പിക്കാനും അവരെ ഒമാനിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും മികച്ച ടീമിന് വേണ്ടി കളിക്കളത്തിൽ ഇറക്കാനും സാധിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനും മറ്റും കൂടുതൽ വിവരങ്ങൾക്കും 98161525, 95752180, 98487270, 94180196 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു